×

البقرة

ആയത്ത് 226

അൽ-മുഖ്തസർ

لِّلَّذِينَ يُؤْلُونَ مِن نِّسَآئِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِن فَآءُو فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴿٢٢٦﴾

തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടുകയില്ലെന്ന് ശപഥം ചെയ്ത് അകന്നു നിൽക്കുന്നവർക്ക് ശപഥം ചെയ്തത് മുതൽ നാലുമാസത്തിൽ കൂടാത്ത സമയം കാത്തിരിക്കാവുന്നതാണ്. ഈലാഅ് എന്ന പേരിലാണ് അതറിയപ്പെടുന്നത്. നാല് മാസമോ അതിൽ കുറഞ്ഞ സമയമോ കൊണ്ട് അവർ ശപഥം വിട്ട് ദാമ്പത്യത്തിലേക്ക് മടങ്ങുകയാണെങ്കിൽ അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. അവരിൽ നിന്ന് സംഭവിച്ചത് അവർക്കവൻ പൊറുത്ത് കൊടുക്കും. ശപഥത്തിന് പ്രായശ്ചിത്തം നിശ്ചയിച്ച കരുണാനിധിയുമത്രെ അവൻ.