×

البقرة

ആയത്ത് 220

അൽ-മുഖ്തസർ

فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۗ وَيَسْـَٔلُونَكَ عَنِ ٱلْيَتَـٰمَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴿٢٢٠﴾

ഐഹിക പാരത്രിക ലോകത്ത് നിങ്ങൾക്ക് ഉപകാരപ്രദമായവയെ സംബന്ധിച്ച് നിങ്ങൾ ചിന്തിക്കുന്നതിനാണ് അത് നിയമമാക്കിയത്. അനാഥകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെപ്പറ്റിയും താങ്കളുടെ അനുയായികൾ താങ്കളോട് ചോദിക്കുന്നു: എങ്ങിനെയാണ് അവരുമായി ബന്ധപ്പെട്ട ഇടപാടുകൾ കൈകാര്യം ചെയ്യേണ്ടതെന്ന്? ചെലവിനും ഭക്ഷണത്തിനും താമസത്തിനുമുള്ള അവരുടെ ധനം തങ്ങളുടേതുമായി കൂട്ടിക്കലർത്താൻ പാടുണ്ടോ ? പറയുക: അവരുടെ ധനത്തിന് നന്മ ഉദ്ദേശിച്ചും പകരം വാങ്ങാതെയും കൂട്ടിക്കലർത്താതെയും ക്രയവിക്രയം ചെയ്യലാണ് അല്ലാഹുവിൻറെ അടുക്കൽ കൂടുതൽ പ്രതിഫലാർഹവും നിങ്ങൾക്ക് ഉത്തമവും. അവരുടെ സമ്പത്ത് സംരക്ഷിക്കപ്പെടാനും ഉത്തമം അതത്രെ. താമസം ചിലവ് തുടങ്ങിയവക്കുള്ളതിൽ അവരുടെ ധനം നിങ്ങളുടെ സമ്പത്തുമായി കൂട്ടിക്കലർത്തുന്നതിൽ തെറ്റില്ല. അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? സഹോദരങ്ങൾ പരസ്പരം സഹായിക്കുന്നവരും പരസ്പരം കാര്യങ്ങൾ നോക്കിനടത്തുന്നവരുമാണ്. അനാഥകളുടെ സമ്പത്ത് കൂട്ടിക്കലർത്തി നാശമുണ്ടാക്കുന്നവനെയും നന്മവരുത്തുന്നവനെയും അല്ലാഹു വേർതിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ യതീമുകളുടെ കാര്യത്തിൽ അവൻ നിങ്ങൾക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. എന്നാൽ അവരുമായുള്ള ഇടപാട് അവൻ നിങ്ങൾക്ക് എളുപ്പമാക്കിത്തരികയാണ് ചെയ്തത്. തീർച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. അല്ലാഹുവിൻറെ മതം എളുപ്പത്തിൻറെ മതമാകുന്നു. ഒരാൾക്കും അതിജയിക്കാൻ കഴിയാത്ത പ്രതാപശാലിയും, സൃഷ്ടിപ്പിലും നിയന്ത്രണത്തിലും നിയമനിർമാണത്തിലും യുക്തിജ്ഞാനിയുമാകുന്നു അല്ലാഹു.