അൽ-മുഖ്തസർ
يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ ﴿٢١٥﴾
നബിയേ, വിവിധയിനം സ്വത്തുക്കളിൽ നിന്ന് അവരെന്താണ് ചെലവഴിക്കേണ്ടതെന്നും എവിടെയാണ് ചെലവഴിക്കേണ്ടതെന്നും താങ്കളുടെ അനുയായികൾ താങ്കളോട് ചോദിക്കുന്നു. താങ്കൾ അവരോട് മറുപടി പറയുക: നിങ്ങൾ ഹലാലും വിശിഷ്ടവുമായ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കൾക്കും ആവശ്യത്തിനനുസരിച്ച് അടുത്ത ബന്ധുക്കൾക്കും വേണ്ടി ചെലവഴിക്കുക. ആവശ്യക്കാരായ അനാഥർക്കും, സമ്പത്തില്ലാത്തവർക്കും, നാടും കുടുംബവും വിട്ട് യാത്രചെയ്യുന്ന വഴിപോക്കന്മാർക്കും വേണ്ടിയും ചെലവഴിക്കുക. ഓ, മുഅ്മിനുകളേ, ചെറുതോ വലുതോ ആയ നല്ലതെന്ത് നിങ്ങൾ ചെയ്യുകയാണെങ്കിലും തീർച്ചയായും അല്ലാഹു അത് ഏറ്റവും നന്നായി അറിയുന്നവനാകുന്നു. ഒന്നും അവനിൽ നിന്ന് ഗോപ്യമാവുകയില്ല. അതിനവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും.