×

البقرة

ആയത്ത് 211

അൽ-മുഖ്തസർ

سَلْ بَنِىٓ إِسْرَٰٓءِيلَ كَمْ ءَاتَيْنَـٰهُم مِّنْ ءَايَةٍۭ بَيِّنَةٍ ۗ وَمَن يُبَدِّلْ نِعْمَةَ ٱللَّهِ مِنۢ بَعْدِ مَا جَآءَتْهُ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴿٢١١﴾

നബിയേ, ഇസ്രായീല്യരോട് അവരുടെ പിഴവ് ബോധ്യപ്പെടുത്താൻ ചോദിച്ചു നോക്കുക; വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് റസൂലുകളുടെ സത്യസന്ധതക്ക് തെളിവായി അല്ലാഹു നിങ്ങൾക്ക്വിവരിച്ചു തന്നിട്ടുള്ളത്!. നിങ്ങൾ അവ കളവാക്കുകയും അതിൽ നിന്ന് തിരിഞ്ഞുകളയുകയും ചെയ്തു. തനിക്ക് അല്ലാഹുവിൻറെ അനുഗ്രഹം വന്നുകിട്ടി അറിഞ്ഞശേഷം വല്ലവനും അത് നിഷേധിക്കുകയും അതിനെ കുഫ്റാക്കി മാറ്റിമറിക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു നിഷേധികളായ കാഫിറുകളെ കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.