അൽ-മുഖ്തസർ
فَإِن زَلَلْتُم مِّنۢ بَعْدِ مَا جَآءَتْكُمُ ٱلْبَيِّنَـٰتُ فَٱعْلَمُوٓا۟ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴿٢٠٩﴾
സംശയരഹിതമായ സുവ്യക്ത തെളിവുകൾ നിങ്ങൾക്ക് വന്നുകിട്ടിയതിനു ശേഷം നിങ്ങൾ വഴുതിപ്പോവുകയോ അസത്യത്തിലേക്ക് ചെരിഞ്ഞുപോവുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കണം; അല്ലാഹു അവന്റെ കഴിവിലും അധികാരത്തിലും പ്രതാപവാനാണെന്ന്. അവന്റെ നിയന്ത്രണത്തിലും വിധിയിലും അങ്ങേയറ്റം യുക്തിയുള്ളവനാണെന്നും. അതിനാൽ അവനെ നിങ്ങൾ ഭയപ്പെടുകയും മഹത്വപ്പെടുത്തുകയും ചെയ്യുക.