×

البقرة

ആയത്ത് 203

അൽ-മുഖ്തസർ

وَٱذْكُرُوا۟ ٱللَّهَ فِىٓ أَيَّامٍ مَّعْدُودَٰتٍ ۚ فَمَن تَعَجَّلَ فِى يَوْمَيْنِ فَلَآ إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَآ إِثْمَ عَلَيْهِ ۚ لِمَنِ ٱتَّقَىٰ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُمْ إِلَيْهِ تُحْشَرُونَ ﴿٢٠٣﴾

കുറച്ച് ദിവസങ്ങളിൽ അഥവാ, ദുൽഹിജ്ജ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ദിവസങ്ങളിൽ നിങ്ങൾ തക്ബീറും തഹ്ലീലും കൊണ്ട് അല്ലാഹുവെ സ്മരിക്കുക. പന്ത്രണ്ടിന് കല്ലെറിഞ്ഞ ശേഷം മിനയിൽ നിന്ന് പുറത്തുകടന്ന് ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം, അങ്ങിനെ ചെയ്യാവുന്നതാണ്. അവന് കുറ്റമില്ല. അതിന് അല്ലാഹു അവന് ഇളവു നൽകിയിരിക്കുന്നു.എന്നാൽ പതിമൂന്നിന് കല്ലെറിയുന്നത് വരെ താമസിച്ചു പോരുന്നവന് അങ്ങിനെയും ചെയ്യാവുന്നതാണ്. അതിനും കുഴപ്പമില്ല. അവൻ നബി (ﷺ) യുടെ പ്രവർത്തി പിൻപറ്റുകയും പൂർണമായി ചെയ്യുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം ഹജ്ജിൽ അല്ലാഹുവെ സൂക്ഷിക്കുകയും അവൻറെ കൽപ്പനകൾ നിറവേറ്റുകയും ചെയ്തവർക്കത്രെ. കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് മാത്രമാണ് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുകയെന്നും നിങ്ങളുടെ കർമ്മങ്ങൾക്ക് അവൻ പ്രതിഫലം നൽകുമെന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുക.