അൽ-മുഖ്തസർ
فَإِذَا قَضَيْتُم مَّنَـٰسِكَكُمْ فَٱذْكُرُوا۟ ٱللَّهَ كَذِكْرِكُمْ ءَابَآءَكُمْ أَوْ أَشَدَّ ذِكْرًا ۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍ ﴿٢٠٠﴾
അങ്ങനെ നിങ്ങൾ ഹജ്ജ് കർമ്മം നിർവ്വഹിച്ചു കഴിഞ്ഞു അതിൽ നിന്ന് വിരമിച്ചാൽ നിങ്ങളുടെ പിതാക്കളെ നിങ്ങൾ പ്രകീർത്തിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്ന പോലെ അല്ലാഹുവെ നിങ്ങൾ ഓർക്കുകയും ധാരാളമായി പ്രകീർത്തിക്കുകയും ചെയ്യുക. അല്ലെങ്കിൽ പിതാക്കളെ നിങ്ങൾ പ്രകീർത്തിച്ചതിനേക്കാൾ ശക്തമായ നിലയിൽ അല്ലാഹുവെ നിങ്ങൾ പ്രകീർത്തിക്കുക. കാരണം നിങ്ങളനുഭവിക്കുന്ന മുഴുവൻ അനുഗ്രഹങ്ങളും അല്ലാഹുവിൻറെ അനുഗ്രഹമത്രെ. ജനങ്ങൾ പല വിഭാഗമാകുന്നു. രക്ഷിതാവിനോട് സന്താനം, സമ്പത്ത്, ആരോഗ്യം തുടങ്ങിയ ഐഹിക ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചല്ലാതെ മറ്റൊന്നും ചോദിക്കാത്ത കാഫിറുകളും മുശ്രിക്കുകളും അവരിലുണ്ട്. അവർക്ക് ഈ ലോക ജീവിതത്തിൽ മാത്രമേ വിശ്വാസമുള്ളൂ. ഇഹലോകം മാത്രമാഗ്രഹിച്ചതിനാലും പരലോകത്തിൽ നിന്ന് പിന്തിരിഞ്ഞതിനാലും അവർക്ക് പരലോകത്ത് മുഅ്മിനുകളായ അവന്റെ അടിമകൾക്കുവേണ്ടി അല്ലാഹു സജ്ജമാക്കിയ ഒരു ഓഹരിയും ലഭിക്കുകയില്ല.