×

البقرة

ആയത്ത് 183

അൽ-മുഖ്തസർ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾

അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിൻപറ്റുകയും ചെയ്ത വിശ്വാസികളേ, നിങ്ങൾക്കു മുമ്പുള്ള സമുദായങ്ങൾക്ക് നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും നോമ്പ് നിങ്ങളുടെ റബ്ബിൽ നിന്നും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചുജീവിക്കാൻ വേണ്ടിയാണത്. അഥവാ, സൽകർമങ്ങൾ പ്രവർത്തിച്ചുകൊണ്ട് നിങ്ങൾക്കും അല്ലാഹുവിന്റെ ശിക്ഷക്കുമിടയിൽ തഖ്വയെന്ന പരിച നിങ്ങൾ സ്വീകരിക്കാൻ വേണ്ടി. നോമ്പ് മഹത്തരമായ സൽകർമ്മങ്ങളിലൊന്നാകുന്നു.