×

البقرة

ആയത്ത് 179

അൽ-മുഖ്തസർ

وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تَتَّقُونَ ﴿١٧٩﴾

പ്രതിക്രിയ നടപ്പാക്കൽ അല്ലാഹു നിയമമാക്കിയതിലാണ് നിങ്ങളുടെ ജീവിതത്തിൻറെ നിലനിൽപ്. അത് നിങ്ങളുടെ രക്തം സംരക്ഷിക്കുകയും അതിക്രമം തടയുകയും ചെയ്യുന്നു. അല്ലാഹുവിൻറെ നിയമങ്ങൾ സൂക്ഷിച്ചും കൽപ്പനകളനുസരിച്ച് പ്രവർത്തിച്ചും അവനെ സൂക്ഷിക്കുന്ന ബുദ്ധിമാന്മാർക്കാണ് അത് മനസ്സിലാക്കാൻ സാധിക്കുക.