×

البقرة

ആയത്ത് 170

അൽ-മുഖ്തസർ

وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًٔا وَلَا يَهْتَدُونَ ﴿١٧٠﴾

അല്ലാഹു അവതരിപ്പിച്ച സന്മാർഗ്ഗവും പ്രകാശവും നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് ഈ കാഫിറുകളോട് ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ട വിശ്വാസങ്ങളും പാരമ്പര്യങ്ങളും മാത്രമേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും ധിക്കാരത്തോടെ അവർ പറയുന്നത്. അവരുടെ പിതാക്കൾ യാതൊരു വെളിച്ചമോ സന്മാർഗമോ ചിന്തിച്ച് മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരും അല്ലാഹു തൃപ്തിപ്പെടുന്ന സത്യത്തിലേക്ക് നയിക്കുന്നവരല്ലെങ്കിൽ പോലും അവരെ പിൻപറ്റുകയാണോ?