×

البقرة

ആയത്ത് 167

അൽ-മുഖ്തസർ

وَقَالَ ٱلَّذِينَ ٱتَّبَعُوا۟ لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا۟ مِنَّا ۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعْمَـٰلَهُمْ حَسَرَٰتٍ عَلَيْهِمْ ۖ وَمَا هُم بِخَـٰرِجِينَ مِنَ ٱلنَّارِ ﴿١٦٧﴾

ദുർബലരായിരുന്ന അനുയായികൾ അന്നു പറയും : ഞങ്ങൾക്ക് ഇഹലോകത്തേക്ക് ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ ഞങ്ങളുടെ നേതാക്കന്മാരുമായി അകന്നു നിൽക്കുമായിരുന്നു. ഇവർ ഇപ്പോൾ ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ . പരലോകത്ത് കഠിനമായ ശിക്ഷ അല്ലാഹു അവരെ കാണിച്ചുകൊടുത്ത പോലെ അസത്യത്തിൽ അവരുടെ നേതാക്കന്മാരെ പിൻപറ്റിയതിന്റെ ദുരന്തഫലവും അല്ലാഹു അവർക്ക് കാണിച്ചുകൊടുക്കും. അതവർക്ക് ദുഃഖവും ഖേദവുമായിരിക്കും. നരകാഗ്നിയിൽ നിന്ന് അവർക്ക് ഒരിക്കലും പുറത്ത് കടക്കാനാവുകയുമില്ല.