×

البقرة

ആയത്ത് 128

അൽ-മുഖ്തസർ

رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ ۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ ﴿١٢٨﴾

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ ഇരുവരെയും നിൻറെ കൽപ്പന അംഗീകരിക്കുന്നവരും നിനക്ക് കീഴ്പെടുന്നവരുമാക്കേണമേ. നിന്നിൽ മറ്റാരെയും ഞങ്ങൾ പങ്ക് ചേർക്കാത്തവരാക്കേണമേ. ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, നിന്നെ എങ്ങിനെ ആരാധിക്കണമെന്ന് ഞങ്ങൾക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പാപങ്ങളും, നിന്നെ അനുസരിക്കുന്നതിൽ സംഭവിച്ച പോരായ്മകളും പൊറുക്കുകയും ചെയ്യേണമേ. തീർച്ചയായും നീ നിൻറെ അടിമകളുടെ പശ്ചാത്താപം ഏറെ സ്വീകരിക്കുന്ന തവ്വാബും അവരോട് കരുണ ചെയ്യുന്ന റഹീമുമാകുന്നു.