×

البقرة

ആയത്ത് 118

അൽ-മുഖ്തസർ

وَقَالَ ٱلَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ ءَايَةٌ ۗ كَذَٰلِكَ قَالَ ٱلَّذِينَ مِن قَبْلِهِم مِّثْلَ قَوْلِهِمْ ۘ تَشَـٰبَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا ٱلْـَٔايَـٰتِ لِقَوْمٍ يُوقِنُونَ ﴿١١٨﴾

വേദക്കാരിലെയും മുശ്രിക്കുകളിലെയും വിവരമില്ലാത്തവർ സത്യത്തെ എതിർത്ത് കൊണ്ട് പറഞ്ഞു: എന്തുകൊണ്ട് ഞങ്ങളോട് നേരിട്ട് അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കിൽ ഞങ്ങൾക്ക് മാത്രമായി പ്രത്യക്ഷമായ ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? അവർ പറഞ്ഞതു പോലെത്തന്നെ ഇവർക്ക് മുമ്പ് പ്രവാചകന്മാരെ കളവാക്കിയ സമൂഹങ്ങളും - അവരുടെ കാലവും ദേശവും വ്യത്യസ്തമാണെങ്കിലും - പറഞ്ഞിട്ടുണ്ട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും അഹന്തയുടെയും കാര്യത്തിൽ ഇവരുടെയും മുൻകാലക്കാരുടെയും ഹൃദയങ്ങൾ സമാനമാകുന്നു. സത്യത്തിൽ ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് നാം ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കികൊടുത്തിട്ടുണ്ട്. അവർക്ക് സംശയമുണ്ടാവുകയോ എതിർപ്പ് അവരെ തടയുകയോ ചെയ്യില്ല.