×

الإسراء

ആയത്ത് 85

അൽ-മുഖ്തസർ

وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا ﴿٨٥﴾

അല്ലാഹുവിൻ്റെ റസൂലേ! വേദക്കാരിൽ പെട്ട നിഷേധികൾ ആത്മാവിൻ്റെ യാഥാർഥ്യത്തെ കുറിച്ച് താങ്കളോട് ചോദിക്കുന്നു. അവരോട് പറയുക: ആത്മാവിൻ്റെ യാഥാർഥ്യത്തെ കുറിച്ച് അല്ലാഹുവിനല്ലാതെ ആർക്കും അറിയില്ല. അല്ലാഹുവിൻ്റെ അറിവിനെ അപേക്ഷിച്ചു നോക്കുമ്പോൾ നിങ്ങൾക്കും സർവ്വസൃഷ്ടികൾക്കും വളരെ കുറഞ്ഞ അറിവല്ലാതെ നൽകപ്പെട്ടിട്ടില്ല.