അൽ-മുഖ്തസർ
يَوْمَ نَدْعُوا۟ كُلَّ أُنَاسٍۭ بِإِمَـٰمِهِمْ ۖ فَمَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَأُو۟لَـٰٓئِكَ يَقْرَءُونَ كِتَـٰبَهُمْ وَلَا يُظْلَمُونَ فَتِيلًا ﴿٧١﴾
അല്ലാഹുവിൻ്റെ റസൂലേ! എല്ലാ സംഘങ്ങളെയും -ഇഹലോകത്ത് അവർ പിൻപറ്റിയിരുന്ന- അവരുടെ നേതാക്കന്മാർക്കൊപ്പം നാം വിളിച്ചു കൂട്ടുന്ന ദിനത്തെ കുറിച്ച് സ്മരിക്കുക. ആർക്കെങ്കിലും അവൻ്റെ പ്രവർത്തനങ്ങളുടെ ഏടുകൾ വലതു കൈയിൽ നൽകപ്പെട്ടാൽ അവർ തങ്ങളുടെ ഗ്രന്ഥം സന്തോഷപൂർവം വായിക്കുന്നതാണ്. അവരുടെ പ്രതിഫലങ്ങളിൽ യാതൊരു കുറവും ഉണ്ടാകുന്നതല്ല; ഒരു വിത്തിൻ്റെ കഷ്ണത്തിലെ നാരിനോളം ചെറുതാണ് അതെങ്കിലും.