അൽ-മുഖ്തസർ
أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًا مِّنَ ٱلرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ۙ ثُمَّ لَا تَجِدُوا۟ لَكُمْ عَلَيْنَا بِهِۦ تَبِيعًا ﴿٦٩﴾
അതല്ലെങ്കിൽ അല്ലാഹു നിങ്ങളെ ഒരിക്കൽ കൂടെ കടലിലേക്ക് തിരിച്ചയക്കുകയും, നിങ്ങൾക്ക് മേൽ കഠിനമായ ഒരു കാറ്റിനെ നിയോഗിക്കുകയും, ആദ്യതവണ അല്ലാഹു നിങ്ങളെ രക്ഷപ്പെടുത്തിയപ്പോൾ അവൻ്റെ അനുഗ്രഹത്തിന് നിങ്ങൾ നന്ദികേട് കാണിച്ചതിൻ്റെ ഫലമായി നിങ്ങളെ അത് മുഖേന അവൻ മുക്കിനശിപ്പിക്കുകയും, ശേഷം നാം നിങ്ങളോട് ചെയ്തതിന് നിങ്ങൾക്ക് വേണ്ടി പ്രതികാരം ചോദിക്കാൻ ഒരാളെയും നിങ്ങൾ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെ കുറിച്ച് നിങ്ങൾ നിർഭയരാണോ?!