അൽ-മുഖ്തസർ
وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا ﴿٣٧﴾
ഭൂമിയിലൂടെ അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും നീ നടക്കരുത്. അപ്രകാരം ഔന്നത്യത്തോടെ നടന്നാൽ ഭൂമിയെ നിൻ്റെ നടത്തം കൊണ്ട് പിളർത്താൻ നിനക്ക് കഴിയുകയൊന്നുമില്ല. പർവ്വതങ്ങൾ എത്തിയ ഉയരത്തോളവും പൊക്കത്തോളവും നിൻ്റെ ഉയരം എത്തുകയുമില്ല. അപ്പോൾ പിന്നെന്തു കണ്ടാണ് നീ അഹങ്കരിക്കുന്നത്?!