×

الإسراء

ആയത്ത് 35

അൽ-മുഖ്തസർ

وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿٣٥﴾

മറ്റുള്ളവർക്ക് തൂക്കി നൽകുമ്പോൾ നിങ്ങൾ തൂക്കം പൂർത്തീകരിച്ചു കൊടുക്കുകയും, അതിൽ കുറവ് വരുത്താതിരിക്കുകയും ചെയ്യുക. വസ്തുക്കൾ കുറച്ചു കാണിക്കുകയോ, ഭാരംകുറക്കുകയോ ചെയ്യാത്ത നീതിപൂർവ്വകമായ തുലാസുകളിൽ നിങ്ങൾ തൂക്കുകയും ചെയ്യുക. അങ്ങനെ തൂക്കം പൂർത്തീകരിക്കുന്നതാണ് ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത്. തൂക്കവും അളവും കുറക്കുന്നതിനെക്കാളും അവയിൽ കൃത്രിമം കാണിക്കുന്നതിനെക്കാളും നല്ല പര്യവസാനമുള്ളതും അതിനാണ്.