×

الإسراء

ആയത്ത് 29

അൽ-മുഖ്തസർ

وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ﴿٢٩﴾

ഒരു ദാനവും ചെയ്യാതെ നീ നിൻ്റെ കൈ പിടിച്ചു വെക്കരുത്. ചെലവഴിക്കുന്നതിൽ നീ അതിരുകവിയുകയുമരുത്. അങ്ങനെ ചെലവഴിക്കാതെ നീ പിടിച്ചു വെച്ചാൽ നിൻ്റെ പിശുക്ക് കാരണത്താൽ ജനങ്ങൾ നിന്നെ ആക്ഷേപിക്കുന്ന സ്ഥിതിയുണ്ടാവും. നിൻ്റെ ധൂർത്ത് കാരണത്താൽ, ദാനം ചെയ്യാൻ ഒന്നും കണ്ടെത്താൻ കഴിയാതെ, സമ്പാദ്യം ചിലവഴിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടാവും.