×

الإسراء

ആയത്ത് 15

അൽ-മുഖ്തസർ

مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ﴿١٥﴾

ആരെങ്കിലും അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് മാർഗദർശനം സ്വീകരിച്ചാൽ അവൻ്റെ സന്മാർഗസ്വീകരണത്തിനുള്ള പ്രതിഫലം അവന് തന്നെയാണ്. ആരെങ്കിലും വഴികേടിലായാൽ ആ വഴികേടിൻ്റെ ശിക്ഷയും അവൻ്റെ മേലാണ്. ഒരാളും മറ്റൊരാളുടെ തിന്മ ഏറ്റെടുക്കുകയില്ല. നമ്മുടെ ദൂതന്മാരെ അയച്ചു കൊണ്ട് തെളിവുകൾ സ്ഥാപിക്കുന്നത് വരെ ഒരു ജനതയെയും നാം നശിപ്പിക്കുകയില്ല.